lockel
പടം : ഉജ്വലബാല്യം പുരസ്കാരം ലഭിച്ച ലക്ഷ്മി പ്രസൂണിന് കവി പി കെ ഗോപി ഉപഹാരം നൽകുന്നു.

ഫറോക്ക്: സംസ്ഥാന വനിതാശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം ലഭിച്ച ലക്ഷ്മി പ്രസൂണിനെ യുവകലാസാഹിതി ഫറോക്ക് മേഖലാകമ്മിറ്റി അനുമോദിച്ചു. വെസ്റ്റ് നല്ലൂർ വീടങ്കണത്തിൽ നടന്ന അനുമോദന സദസ്സ് കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സ്നേഹവും കാരുണ്യവുമാണ് ദു:ഖവും ദുരിതവും അകറ്റാനുള്ള ശക്തമായ ഔഷധമെന്നും മനുഷ്യത്വം മനുഷ്യന്റെ മേൽവിലാസമാണെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതിയുടെ ഉപഹാരം അദ്ദേഹം ലക്ഷ്മി പ്രസൂണിനു നൽകി. പ്രസിഡന്റ് എം.എ.ബഷീർ അദ്ധ്യക്ഷനായി. നാടകനടി എൽസി സുകുമാരൻ , നടൻ ബാബു ഒലിപ്രം , തിലകൻ ഫറോക്ക്, അജിത് കുമാർ പൊന്നേംപറമ്പത്ത്, എ.കെ.ഫസ്ന, വിജയകുമാർ പൂതേരി, ജയശങ്കർ കിളിയൻകണ്ടി, പി.കെ.ഹഫ്സൽ, കെ.സുകുമാരൻ, മനയിൽ രാമചന്ദ്രൻ ,പി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.