
പനാജി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) രണ്ട് മലിനീകരണ നിയന്ത്റണ കപ്പലുകൾ നിർമ്മിക്കുന്നു. ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ് (ജി.എസ്.എൽ) നിർമ്മിക്കുന്ന കപ്പലുകളുടെ കീൽ സ്ഥാപിക്കൽ കർമ്മം ഐ.സി.ജി ഡയറക്ടർ ജനറൽ വി.എസ്.പതാനിയ നിർവഹിച്ചു. ജി.എസ്.എൽ സി.എം.ഡി ബ്രജേഷ് കുമാർ ഉപാദ്ധ്യായ കപ്പലുകളുടെ നിർമ്മാണ പുരോഗതിയും രൂപകല്പനയും വിശദീകരിച്ചു. 114.5 മീറ്റർ നീളവും 16.5 മീറ്റർ വീതിയുമുള്ള കപ്പലുകൾക്ക് 14 ഓഫീസർമാരും 115 നാവികരും ഉൾപ്പെടെ 129 ഉദ്യോഗസ്ഥരെ വഹിക്കാൻ കഴിയും. കപ്പലിൽ നാല് സെറ്റ് ഓഷ്യൻ ബൂം,അഞ്ച് സെറ്റ് നിയർ ഷോർ ബൂം,എട്ട് സ്‌കിമ്മറുകൾ,മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾക്കായി പ്രത്യേക അറയും സജ്ജീകരിക്കും.