മുക്കം: കാരമൂല ദാറുസ്വലാഹ് കാമ്പസിലെ സ്വലാഹ് പബ്ലിക് സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന അസ്മി കോഴിക്കോട് സോണൽ ആർട്സ് ഫെസ്റ്റിൽ എ.ഐ.ഇ.സി ആലിൻതറ ജേതാക്കളായി. കാപ്പാട് അൽ അലിഫ് ഇസ്ലാമിക് സ്കൂൾ രണ്ടാംസ്ഥാനവും കാരമൂല സ്വലാഹ് പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും നേടി. മടവൂർ സി.എം മഖാം ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിലെ കെ.പി മുഹമ്മദ് റയാൻ കലാപ്രതിഭയായും അതേ സ്കൂളിലെ ഫാത്തിമ ഫൈഹ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി അസ്മി കോ-ഓർഡിനേറ്റർ അബ്ദുറഹീം ചുഴലി വിതരണം ചെയ്തു. കൺവീനർ മജീദ് പറവണ്ണ അദ്ധ്യക്ഷത വഹിച്ചു. നവാസ് ഓമശേരി, അഡ്വ.നാസർ കാളമ്പാറ, ഒ.കെ.എം കുട്ടി ഉമരി, പി.പി.സി മുഹമ്മദ്, ഷാഫി ആട്ടീരി, ഖമറുദ്ദീൻ പരപ്പിൽ, സി.കെ ബീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു.