psa
സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ 100​ ​മീ​റ്റ​ർ​ ​ഓ​ട്ട​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​പി.​ടി.​ഉ​ഷ​യു​ടെ​ ​സ​ഹോ​ദ​രി​ ​പു​ത്ര​ൻ​ ​അ​നു​രാ​ഗ് ​പി.​ടി(​എ.​എം.​എ​ച്ച്.​എ​സ്.​എ​സ് ​പൂ​വ​മ്പാ​യി) സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ 100​ ​മീ​റ്റ​ർ​ ​ഓ​ട്ട​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​പി.​ടി.​ഉ​ഷ​യു​ടെ​ ​സ​ഹോ​ദ​രി​ ​പു​ത്ര​ൻ​ ​അ​നു​രാ​ഗ് ​പി.​ടി​ ​(​എ.​എം.​എ​ച്ച്.​എ​സ്.​എ​സ് ​പൂ​വ​മ്പാ​യി)

കോഴിക്കോട്: കോഴിക്കോടിന്റെ ട്രാക്കിൽ വീണ്ടും 'പയ്യോളി എക്സ്പ്രസ്'. ഉഷാ സ്കൂൾ വിദ്യാർത്ഥിയും പി.ടി. ഉഷയുടെ സഹോദരി പി.ടി.സുമയുടെ പുത്രനുമായ പി.ടി. അനുഗ്രഹ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടി.

സ്കൂൾ കായിക മേളയിൽ അനുഗ്രഹിന്റെ ആദ്യ വ്യക്തിഗത സ്വർണ നേട്ടം കൂടിയാണ്. പി.ടി. ഉഷയുടെ പാരമ്പര്യം തുടരുന്നത് വലിയ വെല്ലുവിളിയാണെന്നും എന്നാൽ പേടിയില്ലെന്നും അനുഗ്രഹ് പറഞ്ഞു. ഒളിംപിക്സിൽ മെഡൽ നേടുകയാണ് ലക്ഷ്യം. 100 മീറ്ററിൽ ഇന്ത്യയിലെ മികച്ച സമയം കുറിയ്ക്കണം.

കായിക സ്വപ്നവുമായി ജന്മനാടായ മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഉഷാ സ്കൂളിലാണ് പരിശീലനം. പൂവമ്പായി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥിയാണ്. ബിസിനസുകാരനായ എം.വി. ശിവശങ്കരനാണ് പിതാവ്. കടുത്ത പോരാട്ടത്തിൽ 11.4 സെക്കൻഡിലാണ് പി.ടി. അനുഗ്രഹ് ഫിനിഷ് ചെയ്തത്. 11.6 സെക്കൻഡിൽ ഫിനിഷ് ചെയ്ത മുക്കം എം.കെ.എച്ച്. എം.എം.ഒ എച്ച്.എസ്.എസ് മണാശ്ശേരിയിലെ ജിൻഷാദ് രണ്ടാമത്തെത്തി.