കോഴിക്കോട് : കായികമേളയുടെ ആവേശമായി വേഗപ്പോര്. 100 മീറ്റർ ജൂനിയർ ബോയ്സിൽ സായ് കോഴിക്കോടിന്റെ അമൽ ഒന്നാമതായി ഓടിയെത്തി. 11 സെക്കന്റിൽ ഫിനിഷ് ചെയ്ത് വേഗമേറിയ താരമായി . 2019ലെ സംസ്ഥാന ജൂനിയർമീറ്റിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. എ.എം.എച്ച്.എസ് പൂവമ്പായിയുടെ പി.ടി അനുഗ്രഹ് 11.4 സെക്കൻഡിൽ ഓടിയെത്തി .പയിമ്പ്ര ജി.എച്ച്.എസ്.എസിലെ കെ.വി.ലക്ഷ്മിപ്രിയ 12.9 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വേഗമേറിയ വനിത താരമായി.
100 മീറ്റർ സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ പി.പി മുഹമ്മദ് റാസി സ്വർണം നേടി. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ റാസി 12.8 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.
സബ്ജൂനിയർ ഗേൾസ് പോരാട്ടത്തിൽ 13.9 സെക്കന്റിൽ ഫിനിഷ് ചെയ്ത് സെന്റ്ജോർജ് എച്ച്.എസ്.എസ് എസിലെ കൃഷ്ണേന്ദു സ്വർണമണിഞ്ഞു. 13 സെക്കന്റിൽ ഫിനിഷ് ചെയ്ത് ജൂനിയർ ഗേൾസിൽ എ.എം.എച്ച്.എസ് പൂവമ്പായിയിലെ പി.വി അഞ്ജലി സ്വർണം നേടി.