1
കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺ വോളിബോൾ ടൂർണമെന്റ് നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

നാദാപുരം: കായിക വിനോദങ്ങൾക്ക് കാമ്പസുകൾ കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് കെ മുരളീധരൻ എം പി.

ലോക കായിക ഭൂപടത്തിൽ കേരള ത്തിന്റെ സ്ഥാനം ഉയർത്തിക്കൊണ്ടു വരാൻ പുതിയ തലമുറയെ ഈ രംഗത്ത് വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺ വോളിബോൾ ടൂർണമെന്റ് നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണയ്ക്കൽ, വി അബ്ദുൽ ജലീൽ, എം കെ അഷ്റഫ്, ഷിനു, പി.പി മുഹമ്മദ്,

വി കെ പ്രേമൻ എന്നിവർ പ്രസംഗിച്ചു. കുറ്റ്യാടി ഐഡിയൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജവഹർ ലാൽ സ്വാഗതവും സംഘാടക സമിതി കൺവീനർ അൻസാർ നന്ദിയും പറഞ്ഞു.