img20221122
കുന്നത്ത് തുക്കോവിൽ ക്ഷേത്രോത്സവത്തിൻ്റെ സമാപന ദിവസം ആറാട്ടിനായി ദേവനെ ക്ഷേത്ര കുളത്തിൽ എഴുന്നള്ളിച്ചപ്പോൾ

മുക്കം: ഏഴ് ദിവസമായി നടന്ന മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്ര മഹോത്സവം ഇന്നലെ ആറാട്ടോടെ സമാപിച്ചു. എല്ലാ ദിവസവും അന്നദാനം, വിവിധ കലാപരിപാടികൾ, ദേശവരവുകൾ, കോടി അർച്ചന, രഥോത്സവം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടന്നു. ഞായറാഴ്ച രാവിലെ നടന്ന കോടി അർച്ചനയിലും വൈകുന്നേരത്തെ വരുവാഘോഷത്തിലും തിങ്കളാഴ്ച നടന്ന രഥോത്സവത്തിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.