വടകര: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ പെൺമക്കൾക്ക് നൽക്കുന്ന വിവാഹ ധനസഹായം ആൺകുട്ടികൾക്ക് കൂടി ഉൾപ്പെടുത്തണമെന്നും പെൻഷൻ കുറഞ്ഞത് 3000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും മാരകരോഗങ്ങൾക്കുള്ള ധനസഹായ മറ്റു രോഗങ്ങൾക്ക് കൂടി ഉൾപ്പെടുത്തണമെന്നും തയ്യൽ തൊഴിലാളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വടകര മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം ആൾ കേരള ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനൽ സെക്രട്ടറി പി.കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ തൊഴിൽ ശ്രേഷ്ഠ അവാർഡിന് അർഹയായ സുജാതയെ ആദരിച്ചു. യുണിയൻ പ്രസിഡന്റ് പറമ്പത്ത് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. അജിത്ത് പ്രസാദ് സ്വാഗതം പറഞ്ഞു. സുജാതാ രജനി പി, പുഷ്പവല്ലി പി.കെ , സുരേന്ദ്രൻ ചോറോട് , ഗിത കല്ലായിന്റവിട എന്നിവർ പ്രസംഗിച്ചു.