കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ (നീരുറവ) ഭാഗമായി 2023-24 ലേബർ ബഡ്ജറ്റ് ആക്‌ഷൻ പ്ലാൻ രൂപീകരണവുമായി ബന്ധപ്പെട്ട് നീർത്തടയാത്ര നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനംചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റീന സുരേഷ്, ഹേമ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുരളി കുളങ്ങരത്ത്, എം.ഷിബിൻ, വനജ ഒതയോത്ത്, റിൻസി ആർ.കെ, ഷിനു, എ.രതീഷ്, കുന്നുമ്മൽ ബ്ലോക്ക് നീർത്തട ബ്ലോക്ക് കോർഡിനേറ്റർ സി.പി ശശി, എ.ഇ അശ്വിൻ കെ.എ.ഐ ടി.എ മഞ്ജിമ ടി.പി എന്നിവർ പങ്കെടുത്തു.