d
കേരള ബാങ്ക്

കോഴിക്കോട്: കേരള ബാങ്ക് ജീവനക്കാരുടെ കഴിഞ്ഞ വർഷം അവസാനിച്ച ശബള പരിഷ്കരണ കരാർ പുതുക്കുന്നതിനുള്ള ചാർട്ടർ ഓഫ് ഡിമാന്റ് സഹകരണ മന്ത്രി വി.എൻ. വാസവന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ കൈമാറി. കേരള ബാങ്കിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ നിയമനം നടത്തുന്നതിനും ശബള പരിഷ്കരണത്തിലെ അനോമലികൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു .

ജനറൽ സെക്രട്ടറി കെ.ടി അനിൽ കുമാർ, ടി.ആർ രമേഷ്, കെ.പി. ഷാ, സുബാഷ്. വി , സിന്ദുജ .എൽ, വിജയകുമാർ എസ്, അനിൽകുമാർ ടി.ടി എന്നിവർ സന്നിഹിതരായി.