
കോഴിക്കോട്: കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് അപകടകരമാണെന്നും പ്രൈമറി സ്‌കൂൾ കുട്ടികളുടെ നിലവാരത്തിൽ നേതാക്കൾ ഇപെടുന്നത് സങ്കടകരമാണെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. രാവിലെ ഒന്ന് ഉച്ചയ്ക്ക് ഒന്ന് എന്ന രീതിയിൽ നിലപാടെടുക്കുകയാണ് നേതൃത്വത്തിലെ പലരും. വ്യക്ത്യാധിഷ്ഠിതമായ രാഷ്ട്രീയമല്ല വേണ്ടത്. ശശി തരൂർ വിഷയത്തിൽ എ.ഐ.സി.സി ഇടപെടേണ്ട സാഹചര്യമില്ല. കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണം. കോൺഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നത്.