sports
സീ​നി​യ​ർ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ 400​ ​മീ​റ്റ​ർ​ ​ഓ​ട്ട​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ല​ക്ഷ്മി​ ​പ്രി​യ​ ​കെ.​വി​ ​(​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ​പ​യ​മ്പ്ര)

@ സ്കൂൾ കായികോത്സവത്തിന് ഇന്ന് സമാപനം

കോഴിക്കോട്: രണ്ടുവർഷത്തെ ഇടവേളയിൽ തേച്ചുമിനുക്കിയ കഴിവുകൾ താരങ്ങൾ ട്രാക്കിലും ഫീൽഡിലും പുറത്തെടുത്തതോടെ രണ്ടാം ദിനവും കായികമേളയുടെ മാറ്റുകൂട്ടി. പ്രതിഭ തെളിയിക്കേണ്ട ഒട്ടേറെ മീറ്റുകൾ നഷ്ടമായവർ കളിക്കളത്തിൽ പുത്തൻ റെക്കോർഡുകൾ തീർത്തു. കോഴിക്കോടിന്റെയും കേരളത്തിന്റെയും കായിക ഭാവിയ്ക്ക് വലിയ ആവേശമേകിയ മേള ഇന്ന് സമാപിക്കും.തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

192 പോയന്റുമായി മുക്കം സബ്ജില്ല ബഹുദൂരം മുന്നിലാണ്. 64 പോയന്റുമായി പേരാമ്പ്രയാണ് രണ്ടാമത്. 47 പോയന്റുമായി ബാലുശേരിയാണ് മൂന്നാമതുമാണ്. 19 സ്വർണവും 27 വെള്ലിയും 16 വെങ്കലവുമാണ് ഇതുവരെ മുക്കം ഉപജില്ല സ്വന്തമാക്കിയത്. 7 സ്വർണവും 7 വെള്ളിയും 8 വെങ്കലവുമാണ് രണ്ടാമതുള്ള പേരാമ്പ്രയുടെ നേട്ടം. ഏഴ് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ബാലുശ്ശേരി നേടിയത്.

സ്‌കൂളുകളിൽ 121 പോയന്റുമായി പുല്ലൂരാംപാറ സെന്റ് ജേസഫ്‌സ് എച്ച്എസ് ബഹുദൂരം മുന്നിലാണ്. 43 പേയന്റുമായി പേരാമ്പ്ര കുളത്തുവയൽ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. 29 പോയന്റുമായി പൂവമ്പായി എ .എം.എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്ത്.

@ ഗ്രൗണ്ടിൽ ഇന്ന്

ആൺ- പെൺ വിഭാഗം ക്രോസ് കൺട്രി, പോൾവാർട്ട് - ജൂനിയർ ആൺ, സിനിയർ പെൺ, ട്രിപ്പിൾ ജംപ് - ജൂനിയർ പെൺ, ജൂനിയർ ആൺ, സീനിയർ ആൺ, ഡിസ്കസ് ത്രോ- സിനിയർ ആൺ, ജൂനിയർ പെൺ, ജാവലിൻത്രോ - സീനിയർ പെൺ, സീനിയർ ആൺ, 200 മി ഓട്ടം, 800 മി, 600മി, 4x100മി റിലേ ,4x400 മി റിലേ.