nerthadam
ചോറോട് പഞ്ചായത്തിൽ നീരുറവ് സംരക്ഷണത്തിനായി നീർത്തട നടത്തം സംഘടിപ്പിച്ചപ്പോൾ

വടകര: നീരുറവ് നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പന്ത്രണ്ടാം വാർഡിൽ കൊളാപൊയിൽ ജയരാജന്റെ വീട്ടിൽ വെച്ച് നീർത്തട കമ്മിറ്റി രൂപീകരണവും നടത്തി. വൈസ് പ്രസിഡന്റ്‌ രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ബി.ഡി.ഒ ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ, ജനപ്രതിനിധികളായ പുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ എന്നിവർ പ്രസംഗിച്ചു. മറ്റു ജനപ്രതിനിധികളായ സജിത, ഷിനിത, ജിഷ ആബിദ, വി.ഇ.ഒ വിനീത എം.ജി.എൻ ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനീയർ അശ്വിൻ മനോഹർ, എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർ ജംഷിദ സ്വാഗതവും എം.ജി.എൻ.ആർ.ഇ.ജി.എസ് ഓവർസീയർ സൽമ നന്ദിയും പറഞ്ഞു.