1
ദിനേഷ്

കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 600 ഗ്രാം മെത്താംഫിറ്റമിനുമായി താമരശ്ശേരി സ്വദേശി പിടിയിലായ കേസിൽ ഒരാളെ കൂടി എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശിയായ പൂളക്കാമണ്ണിൽ ദിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. 2022 സപ്തംബർ 21 ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും താമരശ്ശേരി കോരങ്ങാട് സ്വദേശി നടമുറിക്കൽ ജാഫറാണ് പിടിയിലായത്. ജാഫറിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിൽപന നടത്തിയതിനാണ് ദിനേഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഡൽഹിയിൽ നിന്നുമാണ് സ്ഥിരമായി മെത്താംഫിറ്റമിൻ കൊണ്ട് വന്നിരുന്നത്. ഡൽഹിയിൽ നിന്നും 600 ഗ്രാം മെത്താംഫിറ്റമിനുമായി രാജധാനി എക്സ്പ്രസ്സിൽ കണ്ണൂരിൽ വന്ന് ഇറങ്ങിയപ്പോഴാണ് എക്സൈസ് സംഘവും ആർ.പി.എഫും ചേർന്ന് ജാഫറിനെ അറസ്റ്റ് ചെയ്തത്.വിമാനത്തിലായിരുന്നു ജാഫറിന്റെ ഡൽഹി യാത്രകൾ. ഒന്നര വർഷത്തോളമായി ഇയാൾ വിൽപന നടത്തി വരികയായിരുന്ന ദിനേഷ് താമരശ്ശേരി കൂടത്തായി വിന്നേഴ്സ് മുക്കിൽ ഹോട്ടൽ നടത്തുകയാണ്.