കോഴിക്കോട് : നന്ദിനി സീതാറാം കാസ്കർ.. പി.ടി. ഉഷയുടെ പ്രിയ ഇനമായ 400 മീറ്റർ ഹർഡിൽസിൽ സ്വർണം ചൂടിയ ശിഷ്യ. പച്ചവെള്ളം പോലെ മലയാളം പറയുന്ന താരത്തിന്റെ പേരിലെ കൗതുകത്തിലും കാര്യമുണ്ട്. ആള് മുംബയ്ക്കാരിയാണ്. നാല് വർഷം മുമ്പ് മുംബയിൽ നിന്ന് കായിക സ്വപ്നവുമായി ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെത്തിയതാണ് നന്ദിനി സിതരാം കാസ്കർ. ജൂനിയർ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച സൗകര്യങ്ങൾ തേടിയാണ് നന്ദിനി ഉഷ സ്കൂളിലെത്തിയത്. കായിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല വരുന്നതെങ്കിലും നാലാമത്തെ വയസ്മുതൽ രാജ്യത്തിനായി മെഡൽ നേടണമെന്ന സ്വപ്നം കാണുകയാണവൾ. 37ാം വയസിലും പോർച്ചുഗലിനായി ലോകകപ്പ് ഫുട്ബോളിൽ പട നയിക്കുന്ന ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ. എ. എം. എച്ച്.എസ്.എസ് പൂവമ്പായിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മുംബയിൽ ബാങ്ക് ജീവനക്കാരനായ സീതറാം കാസ്കറാണ് പിതാവ്. ഭാരതി സീതാറം കാഷ്‌കറാണ് മാതാവ്.