കോഴിക്കോട്: ചൂടേറിയ കായികമേളയിൽ പരാതികളും തിളക്കുകയാണ്. മത്രോ ഇനങ്ങളുടെ സംഘാടനത്തിലും ഹൈജംപ് നടത്തിപ്പിലും പരാതി ഉയർന്നു. ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട്, ഹാമർത്രോ മത്സരങ്ങൾ നടക്കുമ്പോൾ പിറ്റിന് സമീപത്തെ ആളുകളെ മാറ്റാൻ വോളന്റിയർമാരുമുണ്ടായില്ല. സിന്തറ്റിക് സ്റ്റേഡിയത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് ത്രോ ഇനങ്ങൾ. കഴിഞ്ഞ ദിവസം മത്സരത്തിനിടെ ഹാമർ പൊട്ടിവീഴുന്ന സാഹചര്യമുണ്ടായിട്ടും ഇന്നലെയും മുൻകരുതലുകൾ ഉണ്ടായില്ല. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. 2019 പാലയിൽ സംസ്ഥാന സ്‌കൂൾ മീറ്റിനിടെ ഹാമർപൊട്ടി തലയിൽ വീണ് കുട്ടി മരിച്ചിരുന്നു.

പല ഇനങ്ങളും നിശ്ചിത സ്ഥലങ്ങളില്ലാതെ മറ്റിടങ്ങളിലാണ് നടത്തിയത്. സമയമാറ്റവും കല്ലുകടിയുണ്ടാക്കി.
പോൾവാൾട്ടിന്റെ ഉപകരണങ്ങളാണ് ഹൈജംപിനായി ഉപയോഗിച്ചത്. ഹൈജംപിൽ ചാട്ടത്തിനിടെ വീഴുന്ന ബാർ എടുത്തവെക്കാൻ ഓഫീഷ്യലുകൾ തയ്യാറായില്ല. മത്സരാർത്ഥികളാണ് ഇതും ചെയ്തത്. പരിശീലകരും സംഘാടകരും തമ്മിൽ വാക്കേറ്റവുമുണ്ടായി.

രാവിലെ നടന്ന നടത്ത മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കുട്ടികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകളിൽ തെറ്റിന്റെ ഘോഷയാത്ര. കൂടുതൽ വിദ്യാർത്ഥികൾ മത്സരിക്കാനെത്തിയെന്നാണ് സംഘാടകരുടെ ന്യായീകരണം.