പാറക്കടവ്: ചെക്യാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
ചെക്യാട് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിനു മുമ്പിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് നിസാർ കെ.കെ.എച്ച് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വി.കെ.അസ്സൂട്ടി, മൊയ്തു നല്ലൂർ ,റിയാസ് കുന്നത്ത് , ഇൻകാസ് നേതാക്കളായ കെ.കെ.എച്ച് റാഷിദ് ,അഹമ്മദ് ചാത്തോത്ത്, നാസർ വളപ്പൻ, അബുബക്കർ കൊയ്‌ലോത്ത് .റാഷിദ് തെൽത്താങ്കണ്ടി. മഞ്ഞോട്ട് റാഷിദ്, നിജേഷ് കണ്ടിയിൽ പോണ്ടി ഇസ്മായിൽ.എന്നിവർ നേതൃത്വം നൽകി.