കോഴിക്കോട്: മാനാഞ്ചിറ- വെളളിമാടുകുന്ന് റോഡ് വികസത്തിന് കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ കൈവശഭൂമി നഷ്ടപ്പെട്ട ഭൂവുടമകൾക്കുളള നഷ്ടപരിഹാരം, ഭൂമിയിലുൾപ്പെട്ട കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുളള പുനരധിവാസ പാക്കേജ് നാളെ വിതരണം ചെയ്യും. വൈകിട്ട് 6ന്കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ധനസഹായ വിതരണം നിർവഹിക്കും.