news
വേങ്ങേരി ജവഹർ ആർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ചേവായൂർ മേഖല റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ പ്രസിഡന്റ് കെ.പി.സലീം ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വേങ്ങേരി ജവഹർ ആർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. ചേവായൂർ മേഖല റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ പ്രസിഡന്റ് കെ.പി.സലീം ബാബു ഉദ്ഘാടനം ചെയ്തു. ജവഹർ ആർട്സ് സെന്റർ പ്രസിഡന്റ് കെ.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എം ഗോപാലകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ പി.ബിനു എന്നിവർ പ്രസംഗിച്ചു. പി.പി.മോഹനൻ നന്ദി പറഞ്ഞു.