പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ക്ഷീരകർഷക സംഗമം നാളെ രാവിലെ 10ന് കായണ്ണ പഞ്ചായത്ത് ഹാളിൽ ക്ഷീരവികസന-മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും . കെ .എം.സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി മുഖ്യാതിഥിയാവും. കന്നുകാലി പ്രദർശനം രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്യും. ക്ഷീരകർഷകരെ ആദരിക്കൽ, ക്ഷീര കർഷക സെമിനാർ , എക്സിബിഷൻ, ഡയറി ക്വിസ്, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.