water
ജല ഗുണനിലവാരം

ഫാറൂഖ് കോളേജ്: വാഴ​യൂ​ർ ഗ്രാമപഞ്ചായത്തിലെ 36 ജല സാമ്പിളുകൾ ശേഖരിച്ച് ഫാറൂഖ് കോളേജ് രസതന്ത്ര വിഭാഗം തയ്യാറാക്കിയ ജല ഗുണനിലവാര റിപ്പോർട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ​പി.എം.വാസുദേവന്​ ​ പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ സമർപ്പിച്ചു. രസതന്ത്ര വിഭാഗം വാട്ടർ അനാലിസിസ് ലാബിൽ 21 വാട്ടർ പാരാമീറ്ററുകൾ ആസ്‌പദമാക്കി കോ ഓർഡിനേറ്റർ ഡോ.ശാലിന ബീഗത്തിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. റിപ്പോർട്ട് സമർപ്പണം പരിസ്ഥിതി പ്രവർത്തകൻ സുധീഷ് ചാലിപ്പാടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശാലിന ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു. ഷിറാസ്.കെ, ഡോ.മുഹമ്മദ്‌ റഫീഖ്, ഫവാസ് എന്നിവർ പ്രസംഗിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ.കവിത എ.പി സ്വാഗതവും അസോ.സെക്രട്ടറി മുഹമ്മദ്‌ ഷിബിലി നന്ദിയും പറഞ്ഞു. വാട്ടർ ക്വാളിറ്റി അസസ്മെന്റ് കോഴ്സ് ​ സർട്ടിഫിക്കറ്റ് വിതരണവും അസോസിയേഷൻ ഉദ്ഘാടനവും നടന്നു.