പേരാമ്പ്ര: സംസ്ഥാന സർക്കാർ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കായണ്ണ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിക്കുന്ന
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് 3.30ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെഎം.സച്ചിൻ ദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കാനും പ്രകൃതി ദുരന്ത കാലത്ത് രക്ഷാപ്രവർത്തനത്തിനും ഇത് സഹായകമാവും.