അത്തോളി : കൊളത്തൂർ സരൾ വായനശാലയ്ക്ക് സമീപം ചെറുമുണ്ടേരി പറമ്പിൽ നിന്ന് ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ ബീഹാർ സ്വദേശി ഷെഫീഖുൽ ആലത്തെ രക്ഷിച്ച ജവാന് കെ.എസ്.ഇ.ബിയുടെ ആദരം. മദ്രാസ് റെജിമെന്റ് നായിക്ക് രാഹുൽ എന്ന റമിൽ രാജിനെയാണ് ആദരിച്ചത്. കോഴിക്കോട് ജില്ല ചീഫ് സേഫ്റ്റി ഓഫീസർ മീന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് സേഫ്റ്റി കമ്മിഷണർ സന്ധ്യ ഉപഹാരം നൽകി. കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി , ഇലക്ട്രിക്കൽ സബ് ഡിവിഷൻ വെസ്റ്റ് ഹിൽ അസി.എക്സിക്യൂട്ടീവ് എൻജിനിയർ രജനി, അസി.എൻജിനിയർ സജീഷ്, റാഷിദ് എന്നിവർ പ്രസംഗിച്ചു.അത്തോളി സെക്ഷൻ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബൈജു കെ സ്വാഗതവും അത്തോളി സെക്ഷൻ സീനിയർ സൂപ്രണ്ട് ശിഹാബ് കെ എം നന്ദിയും പറഞ്ഞു.