കോട്ടൂളി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോട്ടൂളിയിൽ ഫ്രണ്ട്സ് മാലാടത്തിന്റെ നേതൃത്വത്തിൽ മാലാടത്ത് താഴം ബിഗ്സ്ക്രീൻ ഒരുക്കി. കോട്ടൂളിയിലെ കുട്ടികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു . ഫ്രണ്ട്സ് മാലാടം തുടർച്ചയായ അഞ്ചാം തവണയാണ് ലോകകപ്പ് കാണാനായി ബിഗ് സ്‌ക്രീൻ ഒരുക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മധുര വിതരണവും നടന്നു . നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് ആദ്യദിനം ബിഗ് സ്‌ക്രീൻ കളി കാണാൻ എത്തിയത്.