anu
അനുനന്ദ.

വടകര: കലോത്സവ വേദികളിൽ മിന്നും താരമായി ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്‌കൂളിലെ നാലാം ക്ലാസുകാരി അനുനന്ദ.
എൽ.പി വിഭാഗത്തിൽ പങ്കെടുത്ത എട്ട് ഇനങ്ങളിൽ ആറെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവും ഒരിനത്തിൽ എ ഗ്രേഡും സ്വന്തമാക്കി. എൽ.പി വിഭാഗം മാപ്പിളപ്പാട്ട്, മലയാളം പദ്യം ചൊല്ലൽ, അറബിക് ഗാനാലാപനം, അറബിക് പദ്യംചൊല്ലൽ, സംഘഗാനം, അറബിക് സംഘഗാനം എന്നീ ഇനങ്ങളിലാണ് അനുനന്ദ കിരീടം ചൂടിയത്. ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ദേശഭക്തിഗാനത്തിൽ എ ഗ്രേഡും സ്വന്തമാക്കി. തോടന്നൂർ ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഇനങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥിയായി അനുനന്ദ മാറി. ചെമ്മരത്തൂർ കണിശൻ കണ്ടിയിൽ വിപിൻ -അസിത ദമ്പതികളുടെ മകളാണ്.