veedu
നരിക്കുന്ന് യു.പി സ്‌കൂളിലെ നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക് നിർമിച്ച വീട്.

എച്ചേരി: എച്ചേരി നരിക്കുന്ന് യു.പി സ്‌കൂളിലെ അദ്ധ്യാപകരും നാട്ടുകാരും കൈകോർത്തപ്പോൾ നിർധനരായ രണ്ടു വിദ്യാർഥികൾക്ക് വീടൊരുങ്ങി. ഏഴാം ക്ലാസിൽ പഠിക്കുന്ന സഹോദരങ്ങളായ രണ്ടു വിദ്യാർത്ഥികൾക്കാണ് നാളെ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ ലഭിക്കുക. വാടക വീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് വീടൊരുക്കാൻ ആദ്യശ്രമം നടത്തിയത് വിദ്യാർത്ഥികൾ തന്നെയാണ്. പിന്നീട് അദ്ധ്യാപകരും പി.ടി.എയും, പൂർവ വിദ്യാർത്ഥികളും ഏറ്റെടുക്കുകയായിരുന്നു. തറ നിർമ്മാണം മുതൽ പൂർത്തീകരണം വരെ ഓരോ പ്രവർത്തനങ്ങളും പൂർവിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും മനസുവെച്ചു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രധാനാധ്യാപകൻ സത്യൻ പാറോൽ, പി.ടി.എ പ്രസിഡന്റ് ബിജു മലയിൽ, അദ്ധ്യാപകനായ ദീപേഷ് എന്നിവർ പങ്കെടുത്തു.