വടകര: പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക., ജോലിഭാരം കണക്കിലെടുത്ത് 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്നത് 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയായി അംഗീകരിക്കുക, ദിവസവേതനം 900 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി നാളെ വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തും. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു ഉദ്ഘാടനം ചെയ്യും