ബാലുശ്ശേരി: കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രവൃത്തി ഉദ്ഘാടനംചെയ്യും. കെ.എം.സച്ചിൻ ദേവ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ 65 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 60 ലക്ഷവും വിനിയോഗിച്ചാണ് 10 ക്ലാസ് മുറികളോടു കൂടിയ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. വാർത്താസമ്മേളനത്തിൽ അനീഷ്.പി.എം, കെ.ഷാജി, രാമചന്ദ്രൻ.കെ, പി. പ്രമോദ്, മുഹമ്മദ്.സി. എന്നിവർ പങ്കെടുത്തു.