കുന്ദമംഗലം: പൊയിൽത്താഴം കോഴിക്കയം ഭഗവതിക്കാവിൽ വൻ കവർച്ച. ഇന്നലെ രാവിലെയാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. രണ്ട് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച നിലയിലാണ്. അഞ്ചു സ്വർണ്ണത്താലി, ഒരു സ്വർണ കീരീടം, ചെറുതും വലുതുമായ 15 ഓട്ടുരുളികൾ, കിണ്ണം, വിളക്കുകൾ തുടങ്ങി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കവർന്നു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി.