പോലൂർ : പോലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനം ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്, മേൽശാന്തി പുഴക്കര ഇല്ലത്ത് ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യകർമികത്വം വഹിച്ചു. എല്ലാദിവസവും വിശേഷാൽ പൂജകൾ, കലാപരിപാടികൾ, ആദ്ധ്യാത്മിക പ്രഭാഷണം, വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആഘോഷവരവ് എന്നിവ ഉണ്ടായിരിക്കും. ഏഴു ദിവസത്തെ ഉത്സവം ചൊവ്വാഴ്ച സമാപിക്കും. വൈകിട്ട് നടന്ന സാസ്‌കാരിക സദസ് ആർട്ടിസ്റ്റ് മഥനൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ നിധി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയീ മഠം സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തി. പോർലാതിരി രാജകുടുംബാംഗം ഗോവിന്ദ വർമ്മ രാജ , അഡ്വ. ഇ ബാലൻ, അനീഷ് മാരാർ, ഒ. പ്രേമൻ , ജിജേഷ് , ഗീത, ലേഖ അനീഷ്, രൂപേഷ് ആർ മാരാർ എന്നിവർ പ്രസംഗിച്ചു.