4
ഭക്ഷണ കമ്മിറ്റിയുടെ അവലോക യോഗത്തിൽ കെ.കെ രമ എം.എൽ.എ സംസാരിക്കുന്നു.

രചനാ മത്സരങ്ങൾ ഇന്ന് മുതൽ

വടകര: കൊവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഗ്രീൻ പ്രോട്ടോകോളും, ട്രാഫിക് , ലോ ആൻഡ് ഓർഡർ ഉറപ്പ് വരുത്താനുള്ള നടപടികൾ ആരംഭിച്ചു. ശബ്ദ വെളിച്ച വിതാനങ്ങൾ വേദികളിലും നഗര പരിധിയിലും ഒരുങ്ങി. 19 വേദികളിലായി 300 ഓളം ഇനങ്ങളിൽ 8000ത്തിലധികം വിദ്യാർത്ഥികൾ മാറ്റുരുക്കും. ഇന്ന് മുതൽ സെന്റ് ആന്റണീസ് സ്കൂളിലും ബി.ഇ.എം സ്കൂളിലും രചനാ മത്സരങ്ങൾ നടക്കും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് മേള.

മീഡിയ റൂം ഉദ്ഘാടനം ഇന്ന്

വടകര: കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ മീഡിയ റൂം ഇന്ന് രാവിലെ 11ന് പ്രൊഫ. കടത്തനാട് നാരായണൻ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യും. സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിലാണ് ഇന്ന് മുതൽ 1 വരെ മീഡിയ റൂം പ്രവർത്തിക്കുക. കലോത്സവ വിരുന്നിൽ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി സത്കരിക്കുന്നതിന് ജനകീയ കലവറ നിറക്കൽ ഇന്ന് നടക്കും. ഓരോ ദിവസവും നാല് നേരം ഭക്ഷണമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭക്ഷണ കമ്മിറ്റിയാണ് ഭക്ഷ്യ വിഭവങ്ങൾ ശേഖരിക്കുക. അരിയും പല വ്യഞ്ജനങ്ങളും പച്ചക്കറി വിഭവങ്ങളുമാണ് ഇത്തരത്തിൽ ശേഖരിക്കുക. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിലവറ നിറയ്ക്കാനായി ശേഖരണ വണ്ടിയുമായി ഇന്ന് മൂന്ന് മണി മുതൽ പ്രയാണം നടത്തും.

രചനാ മത്സര വേദികൾ

1.വടകര സെന്റ് ആന്റണീസ്

2.ബി.ഇ.എം. എച്ച്.എസ്.എസ്