ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഇയ്യാട് - കരിയാത്തൻകാവ് പ്രദേശത്ത് എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പരിപാടി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി
ഇന്ന് വൈകിട്ട് 4ന് ഇയ്യാട് എം.ഐ.യു.പി സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തുന്നു. ഉണ്ണികുളം പഞ്ചായത്തിലെ 17, 18, 19 , 20 , 21, 22, 23 വാർഡുകളിലെ ക്ഷീര കർഷകർ, കർഷകർ, പൊതുപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ, എ.ഡി.എസ്, സി.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികൾ, ആർ.ആർ.ടി. പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങിയ എല്ലാവരും പങ്കെടുക്കണമെന്ന് മങ്ങാട് എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ അറിയിച്ചു.