 
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.സച്ചിൻദേവ് എം.എൽ.എ. നിർവഹിച്ചു. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് 32 രൂപയ്ക്ക് നാളികേര വികസന കോർപ്പറേഷൻ പച്ചത്തേങ്ങ സംഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തെ കെട്ടിടമാണ് സംഭരണ കേന്ദ്രം. കർഷകർ അതാതു കൃഷിഭനിൽ നിന്നും നാളികേര ഉത്പ്പാദന സർട്ടിഫിക്കറ്റ് വാങ്ങി സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബാലുശ്ശേരി കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം.
ചെയർമാൻ എം നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വനജ, ഡയറക്ടർ പി കെ രാമൻകുട്ടി, ഇസ്മയിൽ കുറുമ്പൊയിൽ, എം.കെ.സമീർ, പി.സുധാകരൻ, വി.സി.വിജയൻ ,എൻ.നാരായണൻകിടാവ്, ,അഷ്‌റഫ് ,കെ.എം.പ്രതാപൻ എന്നിവർ പ്രസംഗിച്ചു. എ.കെ.സിദ്ധാർത്ഥൻ സ്വാഗതവും സജി ഇ.കെ നന്ദിയും പറഞ്ഞു