eye-care

കോഴിക്കോട്: കേരള സൊസൈറ്റി ഫോർ ഒഫ്താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം 'ദൃഷ്ടി 2022' സമ്മേളനത്തിന് തുടക്കം. മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും തുടർച്ചയായ ഉപയോഗം മൂലം കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിൻഡ്രോം വർദ്ധിക്കുന്നതായി യോഗം വിലയിരുത്തി. അമ്മമാരിലെ റുബല്ല വാക്‌സിന്റെ അഭാവം കുട്ടികളിൽ തിമിരത്തിനു കാരണമാകുന്നുവെന്നും ഡോ. ലൈലാ മോഹൻ പറഞ്ഞു.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ഓൾ ഇന്ത്യ ഒഫ്താൽമോൾജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. ലളിത് വർമ ഉദ്ഘാടനം ചെയ്തു. .ഡോ.എസ്.ജെ. സായ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി. ഉഷ എം.പി വിശിഷ്ടാതിഥിയായി. കെ.എസ്.ഒ.എസിന്റെ പുതിയ പ്രസിഡന്റ് ഡോ. എസ്.ജെ. സായ്‌കുമാറിന്റെ സ്ഥാനാരോഹണവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്നു.