1
47ാമത് സംസ്ഥാന സീനിയർ പുരുഷ വനിത പവർ ലിഫ്റ്രിംഗ് മത്സരങ്ങൾ വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: 47ാമത് സംസ്ഥാന സീനിയർ പുരുഷ വനിത പവർ ലിഫ്റ്രിംഗ് മത്സരങ്ങൾ വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പവർ ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് പി.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വെെസ് പ്രസിഡന്റ് ഡോ. റോയ് ജോൺ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം അബ്ദുൾ റഹ്‌മാൻ , സംസ്ഥാന പവർ ലിഫ്റ്റിംഗ് അസോ. വെെസ് പ്രസിഡന്റ് സി.പ്രേമ ചന്ദ്രൻ പ്രസംഗിച്ചു. ജില്ലാ പവർ ലിഫ്റ്റിംഗ് അസോ. സെക്രട്ടറി കെ.പ്രഭാകരൻ സ്വാഗതവും സംസ്ഥാന പവർ ലിഫ്റ്റിംഗ് അസോ. സെക്രട്ടറി വേണു.ജി.നായർ നന്ദിയും പറഞ്ഞു.