jci
ജെ.സി.ഐ ഓർക്കാട്ടേരി പ്രസിഡൻ്റ് മിഥുൻ പത്മനാഭൻ , സെക്രട്ടറി വിജിഷ ബാലകൃഷ്ണൻ

വടകര: ജൂനിയർ ചേംബർ ഓർക്കാട്ടേരിയുടെ പ്രസിഡന്റായി മിഥുൻ പത്മനാഭനും സെക്രട്ടറിയായി വിജിഷ ബാലകൃഷ്ണനും ട്രഷററായി ഹരിദേവ്.എസ്.വിയും സ്ഥാനമേറ്റു. ഓർക്കാട്ടേരി കെ.കുഞ്ഞിരാമക്കുറുപ്പ് ജൻമശതാബ്ദി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ മുൻ അന്താരാഷ്ട്ര ഉപാദ്ധ്യക്ഷൻ ജെ.സി അനൂപ് വള്ളിക്കുന്ന് മുഖ്യാതിഥിയായി. മേഖലാ അദ്ധ്യക്ഷൻ ജെ.സി പ്രജിത്ത് വിശ്വനാഥൻ, ഉപാദ്ധ്യക്ഷൻ ജെ.സി.ബിജുമോൻ പി.പി , പ്രോഗ്രാം ഡയറക്ടർ സുനീഷ് ഏറാമല, റഹീം. കെ.കെ, പ്രീത ശിവദാസ്, ആദർശ് മുകുന്ദ്, നന്ദന ദാസ്, വിഷ്ണുദത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജെ.സി.ഐ ഓർക്കാട്ടേരിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ 'ദിശ'യുടെ ലോഗോ പ്രകാശനവും നടന്നു.