5
ശിവഗിരി തീർത്ഥാടന

കോഴിക്കോട്: ശ്രീനാരായണ സഹോദര ധർമ്മ വേദി ജില്ലാ കൺവെൻഷനും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും ഇന്ന് രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമത്തിലെ നാരായണ ഋഷി അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ കൃഷ്ണൻ കക്കട്ടിൽ, കെ.എൻ. ചന്ദ്രൻ, രാഗേഷ് മുടപ്പിലാവിൽ, സി.എം. ജീവൻ, എം.കെ. ബൈജു, പി.എസ്. വിശ്വംഭരൻ പങ്കെടുത്തു.