ds
സ്റ്റുഡൻസ് ഡയറി

ബാലുശ്ശേരി : സംസ്ഥാന ക്ഷീര വികസന വകുപ്പ് ബാലുശ്ശേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ അവിടനല്ലൂർ എൻ.എൻ.കെ.എസ് ജി.എച്ച്.എസ്.എസിൽ സ്റ്റുഡൻസ് ഡയറി ക്ലബ് ആരംഭിച്ചു. അഡ്വ.കെ.എം.സച്ചിൻദേവ് എം.എൽ.എ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.വനജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ലോഗോ പ്രകാശനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് ഉപഹാരം നൽകി. രശ്മി.ആർ ക്ഷീര സന്ദേശം നൽകി. ആർ.കെ.ഫിബിൻലാൽ, സുരേഷ്.ഇ, ഗോപി ടി.കെ, ദേവാനന്ദൻ.ടി, അലക്സാണ്ടർ ജോസഫ്, മനോജ് കുമാർ.എം.ഷാജി.ബി. ആർ എന്നിവർ പ്രസംഗിച്ചു. ക്ഷീര വികസന ഓഫീസർ മുഹമ്മദ് നവാസ്. പി ക്ലാസെടുത്തു. അവിടനല്ലൂർ സംഘം പ്രസിഡന്റ് ദിവാകരൻ. എ സ്വാഗതവും വിനീത.വി നന്ദിയും പറഞ്ഞു.