 
ജില്ലാ കലോത്സവത്തിന് രചനാ
മത്സരങ്ങളോടെ തുടക്കം
വടകര: റവന്യു ജില്ലാ കലോത്സവത്തിന് വടകരയിൽ കൊടിയേറി. ഡിസം.ഒന്നുവരെയാണ് കലോത്സവം. ആദ്യ ദിനം രചനാ മത്സരങ്ങളാൽ വേദികൾ നിറഞ്ഞു. രണ്ട് വേദികളിലായാണ് യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരം നടന്നത്. സ്റ്റേജിന മത്സരങ്ങൾ നാളെ മുതൽ തുടങ്ങും. 19 വേദികളിലായാണ് മത്സരം. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 28ന് രാവിലെ 9ന് പ്രധാന വേദിയായ സെന്റ് ആന്റണീസിൽ കലാമേളയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.കെ രമ എം.എൽ.എ അദ്ധ്യക്ഷയാകും. ജില്ലയിലെ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും.
നാളെ അരങ്ങുണരും
വടകരയ്ക്ക് ഇനി ആരവങ്ങളുടെ നാലു രാവുകൾ വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ ഇന്നലെ തുടക്കമായെങ്കിലും ഇന്നത്തെ ഒഴിവ് ദിനത്തിനു ശേഷം നാളെ 19 വേദികളും കൗമാര പ്രതിഭകളുടെ മാറ്റുരയ്ക്കലിനായി ഉണരും. ഒരുക്കം പൂർത്തിയാക്കി വേദികളെല്ലാം സജ്ജമായി നിൽക്കുകയാണ്. സെയിന്റ് ആന്റണീസ് ഹൈസ്‌കൂൾ, ബി.ഇ.എം എച്ച് എസ്എസ്, വടകര ടൗൺഹാൾ, എം.യു എം എച്ച് എസ് എസ് എന്നിവയാണ് പ്രധാന വേദികൾ.
വേദികൾ നടനം സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഗ്രൗണ്ട്. അരീന ടൗൺഹാൾ. ചിലങ്ക സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഹാൾ. ലയം സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എൽ.പി ഹാൾ. ആട്ടം ഗവ. ടെക്നിക്കൽ എച്ച്.എസ് നട്സ്ട്രീറ്റ് വടകര (ജെ.ടി.എസ്) സ്റ്റേജ്. ആട്ടം ഗവ. ടെക്നിക്കൽ സ്‌കൂൾ അടക്കാതെരുവ്. യവനിക . ടൗൺ ഹാളിന് മുൻ വശം ഗ്രൗണ്ട്, മയൂരം എസ്.ജി എം.എസ്.ബി, മേളം . ബി.ഇ .എം എച്ച് എസ് എസ് സ്റ്റേജ്, ഭാവം . ബി.ഇ എം ഹാൾ (പുതിയ കെട്ടിടം ), പ്രൗഢം ബി.ഇ.എം ഹാൾ (പഴയ കെട്ടിടം, ഗെയിറ്റിന് സമീപം). കേളി എസ്.ജി.എം,എസ്.ബി..ഹാൾ, ശ്രുതി കേളു ഏട്ടൻ സ്മാരക ഹാൾ, റിഥം സി.ഐ.ടി.യു ഹാൾ (പാർക്കിന് സമീപം), റിഥം. സി. ഐ. ടി. യു ഹാൾ പാർക്കിന് സമീപം, മൈലാഞ്ചി എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ്(താഴെ അങ്ങാടി വടകര), ഗസൽ എം.യു.എം വി.എച്ച്.എസ്.എസ്, സ്റ്റേജ് (മുൻവശം ഗ്രൗണ്ട്), രാഗം എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ്, മെഹർജാൻ എസ്.എൻ.ഡി.പി ഓഫീസ്, ഖാഫിയ എസ്.എൻ.ഡി.പി ഓഫീസ് , ശ്രീ നാരായണ എച്ച്.എസ്.എസ് ഗ്രൗണ്ട്.
വടകര: റവന്യൂ ജില്ലാ കലോത്സവം ഹരിത മേളയാക്കാൻ വല്ലം മെടയൽ മത്സരം. സെയിന്റ് ആന്റണീസ് സ്‌കൂൾ അങ്കണമാണ്
മുതിർന്ന പൗരന്മാരുടെ വേറിട്ട മത്സര വേദിയായത്.വടകര നഗരസഭ ഹരിത പ്രോട്ടോകോളിന്റെ ഭാഗമായി പച്ചത്തെങ്ങോല കൊണ്ട് മടഞ്ഞ വല്ലം വരും ദിവസങ്ങളിൽ 19 വേദികളിലും മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിക്കും. 11 സ്ത്രീകൾ ഉൾപ്പെടെ13 പേർ മത്സരത്തിൽ പങ്കെടുത്തു. പത്രത്തിലൂടെ അറിയിപ്പ് നൽകിയും കുടുംബശ്രീയിലൂടെയുമാണ് മത്സരാർത്ഥികളെ ക്ഷണിച്ചത്.
ശോഭ, നളിനി, ഉഷ, വിമല, ദേവി, രജനി,വസന്ത, ലീല, സത്യഭാമ, രമണി, നിഖില എന്നിവരാണ് പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത വല്ലം മടയൽ മത്സരത്തിൽ പങ്കാളികളായത്. ഹരിയാലിയുടെ സമ്മാനമായി മുഴുവൻ മത്സരാർത്ഥികൾക്കും മൺകലം സമ്മാനിച്ചു.
വാർത്തകൾ ഇനി 'തത്സമയം'
വടകര: ജില്ലാ കലോത്സവം മീഡിയ സെന്റർ പ്രവർത്തനം തുടങ്ങി. വടകര സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്‌കാര ജേതാവ് പ്രൊഫ കടത്തനാട് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രചാരണ മാദ്ധ്യമ കമ്മിറ്റി ചെയർപേഴ്സൺ പ്രേമകുമാരി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി അനിൽകുമാർ, വടയക്കണ്ടി നാരായണൻ എന്നിവർ പ്രസംഗിച്ചു. ഡി.ഡി.ഇ ഓഫീസ് സൂപ്രണ്ട് എം.പി. വിശ്വനാഥൻ, രാജീവൻ പറമ്പത്ത്, കെ.കെ അനിൽ, പ്രദീപ് ചോമ്പാല, ആർ. രൂപേഷ്, വിപി പ്രമോദ്, മനോജ് മുതുവന, വി.വി.രഗീഷ്, ബിജുൽ അയാടത്തിൽ, പി.കെ.ഷിജിത്ത്, പി.കെ.സുനിൽ തുടങ്ങിയവർ പങ്കെടുത്തു. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിലെ താഴത്തെ നിലയിൽ രണ്ട് മുറികളാണ് മാദ്ധ്യമ പ്രചാരണ കമ്മിറ്റിക്കായി സജ്ജീകരിച്ചിട്ടുള്ളത്. അച്ചടി, ദൃശ്യ മാദ്ധ്യമപ്രവർത്തകർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചാനലുകൾക്ക് തത്സമയ സംപ്രേഷണ സൗകര്യവുമുണ്ട്.
മെഡിക്കൽ സൗകര്യം സജ്ജം വടകര: കലോത്സവ നഗരിയിൽ ചികിത്സ സംവിധാനങ്ങൾ ഒരുക്കി ഫെൽഫെയർ കമ്മറ്റി. ഹോമിയോപതി, ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അലോപതി വിഭാഗം സേവനം തിങ്കളാഴ്ച മുതൽ ലഭ്യമാകുമെന്ന് ഡി.എം.ഒ അറിയിച്ചു. റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും ആബുലൻസും അവശ്യ സർവീസായി കലോത്സവ നഗരിയിൽ പ്രവർത്തിക്കും. നാദാപുരം, കൊടുവള്ളി ഉപജില്ലകൾ മുന്നിൽ വടകര : റവന്യു ജില്ലാ കലോത്സവത്തിൽ ഇതുവരെ വന്ന ഫലങ്ങളിൽ 75 പോയന്റുകൾ നേടി നാദാപുരം, കൊടുവള്ളി ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിടുന്നു. 73 പോയിന്റോടെ ഫറൂഖ് രണ്ടാമതും 72 പോയിന്റുകൾ നേടി കൊയിലാണ്ടി, മേലടി ഉപജില്ലകൾ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.