വടകരയ്ക്ക് ഇനി ആരവങ്ങളുടെ നാലു രാവുകൾ
വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ ഇന്നലെ തുടക്കമായെങ്കിലും ഇന്നത്തെ ഒഴിവ് ദിനത്തിനു ശേഷം നാളെ 19 വേദികളും കൗമാര പ്രതിഭകളുടെ മാറ്റുരയ്ക്കലിനായി ഉണരും. ഒരുക്കം പൂർത്തിയാക്കി വേദികളെല്ലാം സജ്ജമായി നിൽക്കുകയാണ്. സെയിന്റ് ആന്റണീസ് ഹൈസ്‌കൂൾ, ബി.ഇ.എം എച്ച് എസ്എസ്, വടകര ടൗൺഹാൾ, എം.യു എം എച്ച് എസ് എസ് എന്നിവയാണ് പ്രധാന വേദികൾ.
വേദികൾ
നടനം സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഗ്രൗണ്ട്.
അരീന ടൗൺഹാൾ.
ചിലങ്ക സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഹാൾ.
ലയം സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എൽ.പി ഹാൾ.
ആട്ടം ഗവ. ടെക്നിക്കൽ എച്ച്.എസ് നട്സ്ട്രീറ്റ് വടകര (ജെ.ടി.എസ്) സ്റ്റേജ്.
ആട്ടം ഗവ. ടെക്നിക്കൽ സ്‌കൂൾ അടക്കാതെരുവ്.
യവനിക . ടൗൺ ഹാളിന് മുൻ വശം ഗ്രൗണ്ട്,
മയൂരം എസ്.ജി എം.എസ്.ബി,
മേളം . ബി.ഇ .എം എച്ച് എസ് എസ് സ്റ്റേജ്,
ഭാവം . ബി.ഇ എം ഹാൾ (പുതിയ കെട്ടിടം ),
പ്രൗഢം ബി.ഇ.എം ഹാൾ (പഴയ കെട്ടിടം, ഗെയിറ്റിന് സമീപം).
കേളി എസ്.ജി.എം,എസ്.ബി..ഹാൾ,
ശ്രുതി കേളു ഏട്ടൻ സ്മാരക ഹാൾ,
റിഥം സി.ഐ.ടി.യു ഹാൾ (പാർക്കിന് സമീപം),
റിഥം. സി. ഐ. ടി. യു ഹാൾ പാർക്കിന് സമീപം,
മൈലാഞ്ചി എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ്(താഴെ അങ്ങാടി വടകര),
ഗസൽ എം.യു.എം വി.എച്ച്.എസ്.എസ്, സ്റ്റേജ് (മുൻവശം ഗ്രൗണ്ട്),
രാഗം എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ്,
മെഹർജാൻ എസ്.എൻ.ഡി.പി ഓഫീസ്,
ഖാഫിയ എസ്.എൻ.ഡി.പി ഓഫീസ് , ശ്രീ നാരായണ എച്ച്.എസ്.എസ് ഗ്രൗണ്ട്.