കുന്ദമംഗലം: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‌കൂളുകളിൽ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ മുഖ്യാതിഥിയായി. കൃഷി ഓഫീസർ എ.അഥീന സന്ദേശപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.മൊയ്തീൻകോയ, കെ.സഫിയ , കെ.ഫിറോസ് , സി.മുഹമ്മദ് ഷാജി എന്നിവർ പ്രസംഗിച്ചു. കോർഡിനേറ്റർ ഡോ. അബൂബക്കർ നിസാമി സ്വാഗതവും റഷീജ നന്ദിയും പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ അൻപത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി. കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ പങ്കാളികളാവുന്ന വിദ്യാർത്ഥികൾക്ക് നടീൽവസ്തുക്കളും വളവും ലഭ്യമാക്കും.