കുന്ദമംഗലം: യോഗക്ഷേമസഭ കോഴിക്കോട് ജില്ലാ ആസ്ഥാന മന്ദിരത്തിൽ നാളെ മുതൽ ഡിസമ്പർ 4 വരെ 7 ദിവസം നീണ്ടു നിൽക്കുന്ന യജുർവേദ സപ്താഹം നടത്തുന്നു. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം ഉണ്ടായിരിക്കും. രാവിലെ 7 മണി മുതൽ 9 മണി വരേയും 9.30 മുതൽ 1 മണി വരേയും ആയിരി ക്കും വേദപാരായണം നടക്കുക. സമാപന സദസിൽ വേദസപ്താഹത്തിൽ പങ്കെടുത്ത പ്രധാന വേദജ്ഞരെ ആദരിക്കലും യജുർവേദസംബന്ധിയായ പ്രഭാഷണങ്ങളുമുണ്ടായിരിക്കും. വൈദികാചാര്യൻ മൂസാമ്പൂരി ശ്രീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വേദ സപ്താഹം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർ ത്തിക്കുന്ന തൈത്തിരീയ സംഹിതാ സസുര പഠന സമിതിയിൽ വേദപഠനം പൂർത്തിയാക്കിയ വേദജ്ഞരാണ് പാരായണത്തിൽ പങ്കെടുക്കുന്നത്.