കോഴിക്കോട്: സംസ്ഥാന വനിതാ കമ്മിഷനും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന 'പെൺപാതി'നാളെ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കും. 'മാധ്യമമേഖലയിലെ പെൺകരുത്തും പിൻവിളികളും' എന്ന വിഷയത്തിലാണ് സെമിനാർ.
രാവിലെ 10ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്യും.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത വിഷയം അവതരിപ്പിക്കും.
മാധ്യമ പ്രവർത്തക കെ.കെ. ഷാഹിന, അഡ്വ.പി.എം. ആതിര (അഭിഭാഷക) തുടങ്ങിയവർ സംസാരിക്കും. വനിത കമ്മിഷൻ അംഗം അഡ്വ ഇന്ദിര രവീന്ദ്രൻ സംബന്ധിക്കും.