കോഴിക്കോട്: കോഴിക്കോട് മർക്കന്റയിൽ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസഥാനമന്ദിരം ‘കോംകോ ടവർ’ മന്ത്രി വി.എൻ.വാസവൻ ഇന്ന് ഉദ്ഘാടനം ചെയുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, തുടങ്ങിയവർ പങ്കെടുക്കും. സംഘത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പന്തീരാങ്കാവിൽ ബഹുനില മന്ദിരം നിർമിച്ചത്. 45 കോടി പ്രവർത്തന മൂലധനമുള്ള സഹകരണസ്ഥാപനത്തിന് കോഴിക്കോട് പാളയം പാലാഴി, ചേവരമ്പലം എന്നിവിടങ്ങളിലാണ് ശാഖകളുളളത്. വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തോളം അംഗങ്ങളുള്ള സൊസൈറ്റിയാണിത്.
വാർത്ത സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് വി.ടി. സത്യൻ, വൈസ് പ്രസിഡന്റ് ഇ. ദാമോദരൻ, രവീന്ദ്രൻ പറശ്ശേരി, ഇ.ടി. ബാലകൃഷ്ണൻ, എൻ. വിജീഷ് എന്നിവർ പങ്കെടുത്തു.