kothy
kothy

കോഴിക്കോട്: കോതി മലിനജല സംസ്‌കരണപ്ലാന്റിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും.

സമരസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ നിർമാണപ്രവർത്തനങ്ങൾ പൂർണമായും മുടങ്ങി.
ശുചിമുറി മാലിന്യ സംസ്‌കരണപ്ലാന്റിന്റെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണമായും ഉപരോധിച്ചായിരുന്നു സമരം. 2 ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ച് സമരക്കാർ റോഡ് തടഞ്ഞു. റോഡിലെ ഡ്രെയ്‌നേജിൽ സ്ഥാപിച്ച സ്ലാബുകൾ എടുത്തുമാറ്റി.

പൊലീസ് ഗതാഗത തടസം നീക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. പൊലീസിനെ പ്രദേശത്തേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. തുടർന്ന് ഭാഗികമായി പൊലീസ് തടസം നീക്കിയതോടെ സമരക്കാരുമായി നേർക്കുനേർ നിൽക്കുന്ന സ്ഥിതിയായി. ഒടുവിൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചതോടെയാണ് സംഘർഷം ഒഴിവായത്.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫാത്തിമ തഹ്‌നിയ, യു.ഡി.എഫ് കൗൺസിലർമാരായ കെ.സി ശോഭിത, ടി.പി ഇസ്മായിൽ, അൽഫോൺസ തുടങ്ങിയവർ രംഗത്തെത്തി. പ്രദേശത്ത് സമര സമിതി പ്രവർത്തകർ സമരപ്പന്തൽ പണിയുകയും പൊതുയോഗം നടത്തുകയും ചെയ്തു. നിർമ്മാണം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. അതേസമയം സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതികരിച്ചു. വികസന പദ്ധതികൾ അടിച്ചേൽപ്പിക്കണമെന്ന നിലപാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോതി, ആവിക്കൽ പ്ലാന്റ്:
യു.ഡി.എഫ് നിൽപ്പുസമരം നടത്തി

കോഴിക്കോട്: കോതിയിലെയും ആവിക്കൽതോടിലെയും മലിനജല പ്ലാന്റിനെതിരെ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ നിൽപ്പുസമരം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പൊലീസിനെ കയറൂരിവിട്ട് കോതിയിലും ആവിക്കലിലും ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷൻ നീക്കം ചെറുക്കും. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഭിന്നത സൃഷ്ടിച്ചും പദ്ധതി നടപ്പാക്കാനാണ് ഭരണസമിതി പ്രചരണം നടത്തുന്നത്. ഈ പ്രചാരണത്തിൽ ജനങ്ങൾ വീഴില്ലെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർ കെ.സി ശോഭിത അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാക്ക് മുഖ്യപ്രഭാഷണം നടത്തി. എസ്.കെ അബൂബക്കർ, കെ.മൊയ്തീൻ കോയ, കെ.വി.കൃഷ്ണൻ, അഡ്വ.എസ്.പി. ഉസ്മാൻകോയ, വി.രാസിക്, എ.സഫറി, യു.സജീർ, ബിനീഷ് കുമാർ, സിറിൽ ബാബു, എ.ടി.മൊയ്തീൻ കോയ, സി.ടി സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.