deva
​ടി.​പി.​ ​ദേ​വ​സൂ​ര്യ എം.​ ​ഉ​ത്ത​ര​

വടകര : നിറത്തിന്റെയും ജാതിയുടെയും പേരിൽ ആട്ടിയോടിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ കഥ പറഞ്ഞ് എം. ഉത്തരയും സവർണാധിപത്യത്തിനും വർണവെറിക്കുമെതിരായ സന്ദേശം പകർന്ന് ജൻമിയും അടിയാനായ ചാത്തനും തമ്മിലുള്ള സംഭാഷണത്തിലൂടെ ജാതി വിവേചനത്തിന്റെ നേർചിത്രം വരച്ചുകാട്ടി ദേവസൂര്യയും മോണോ ആക്ടിൽ തിളങ്ങി.

മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. ടി.പി. ദേവസൂര്യ . ഹയർസെക്കൻഡറി വിഭാഗത്തിലാണ് ദേവസൂര്യ ഒന്നാമതെത്തിയത്.

ഗിരീഷ് കളത്തിലിന്റെ രചനയിൽ വിപിൻദാസാണ് പരിശീലിപ്പിച്ചത്. രണ്ട് വർഷം മുമ്പ് ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ചാക്യാർകൂത്ത്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിലും ദേവസൂര്യ മത്സരിക്കുന്നുണ്ട്. വെങ്ങാലി സ്വദേശി ടി.പി സുന്ദർദാസിന്റെയും സന്ദിഷയുടെയും മകനാണ്.

ഹൈസ്കൂൾ വിഭാഗത്തിലാണ് ഉത്തര ഒന്നാമതെത്തിയത് . സ്വന്തം സ്കൂളായ വടകര സെന്റ് ആന്റണീസ് മുഖ്യവേദിയായ കലോത്സവത്തിൽ ഒന്നാമതായതിന്റെ സന്തോഷം കൂടിയുണ്ട് ഉത്തരയ്ക്ക്. സത്യൻ മുദ്രയാണ് ഗുരു. വില്ല്യാപ്പള്ളി സ്വദേശി വി.കെ. മനോജിന്റും സജിനയുടെയും മകളാണ്.