news
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ സഹായ സംഘടനയായ സ്റ്റാർസ് കോഴിക്കോട് തയ്യാറാക്കിയ വില്ലേജ് ആക്‌ഷൻ പ്ലാനിന്റെ പ്രകാശന കർമ്മവും ജലശ്രീ ക്ലബിലെ കുട്ടികൾ എന്റെ കുടിവെള്ളം എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികയുടെ പ്രകാശന കർമ്മവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു എ.സി അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബീന പി.കെ, ഗ്രാമ പഞ്ചായത്ത് അംഗം എ.ടി ഗീത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, സ്റ്റാർസ് പ്രൊജക്ട് മാനേജർ റോബിൻ മാത്യു. എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജലശ്രീ ക്ലബിലെ വിദ്യാർത്ഥികൾക്കും, വിദ്യാലയങ്ങൾക്കും പുരസ്കാരങ്ങൾ നൽകി.