നന്മണ്ട: പൂർവ സൈനിക സേവ പരിഷത്ത് ബാലുശ്ശേരി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും കോട്ടക്കൽ ആര്യവൈദ്യശാല റിട്ട പ്രിൻസിപ്പൽ ഡോ.എ.പി ഹരിദാസൻ ഉദ്ഘാടനംചെയ്തു. നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ നടന്ന ചടങ്ങിൽ പി.ഗോപാലൻ കുട്ടി, ടി.കെ സന്തോഷ്‌കുമാർ, റിട്ട. ലെഫ് കേണൽ കെ.രാംദാസ് , ദേവദാസ് , കെ.കെ ശശിധരൻ, സി.കെ രവീന്ദ്രൻ, സുരേഷ് വർമ്മ, പി.വൈ.അരവിന്ദൻ , ശ്രീകലലത ബാബുരാജ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം പൂർവ സൈനിക സേവ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.