വടകര: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസും എം.എൽ.എ മാരും ജനപ്രതിനിധികളും സെൽഫിയെടുത്തു. പിന്നാലെ വിദ്യാർത്ഥികളും ഇതേറ്റെടുത്തു. റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ പ്രവേശന കവാടത്തിൽ എം.ജെ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് സ്ഥാപിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെൽഫി പ്ലെഡ്ജ് ശ്രദ്ധേയമായി.
ബൂത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കെ.കെ. രമ, കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയൻ, ടി.പി. രാമകൃഷ്ണൻ, വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു എന്നിവരും ബോധവത്ക്കരണ സന്ദേശത്തിൽ പങ്കാളികളായി. സ്‌കൂളിലെ എൻ. എസ് .എസ് പ്രോഗ്രാം ഓഫീസറായ ബ്രിജില എം.എസ്, വോളന്റിയർ ലീഡർമാരായ സൂര്യഗായത്രി, മുഹമ്മദ് സനൽ, വോളന്റിയർമാരായ ഷാമിഖ്, ഷാമിൽ എന്നിവരുടെ നേതൃത്വത്തിലാണ് സെൽഫി പ്ലെഡ്ജ് സ്ഥാപിച്ചത്.