വടകര: റവന്യു ജില്ലാ കലോത്സവത്തിൽ 266 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല മുന്നിൽ. 245 പോയിന്റു മായി കൊ
യിലാണ്ടി രണ്ടാമതും 242 പോയിന്റു നേടി കൊടുവള്ളി മൂന്നാമതുമാണ്. പേരാമ്പ്ര, മുക്കം ഉപജില്ലകൾ 228 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. സ്കൂളുകളിൽ 90 പോയിന്റുകളുമായി ചേവായൂർ ഉപജില്ലയിലെ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിലുള്ളത്. 83 പോയിന്റുമായി തോടന്നൂർ ഉപജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 72 പോയിന്റോടെ പേരാമ്പ്ര എച്ച്.എസ്.എസ് മൂന്നാമതുമാണ് .